തീപിടിക്കുന്നത് എങ്ങനെ ഒഴിവാക്കാം? കൊയിലാണ്ടിയിലെ വ്യാപാരികള്‍ക്ക് ക്ലാസെടുത്ത് ഫയര്‍ ഓഫീസര്‍


കൊയിലാണ്ടി: വേനല്‍ കനത്ത് വരുന്നതുകൊണ്ട് വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഫയര്‍ ഓഫീസര്‍ ആനന്ദന്‍ കൊയിലാണ്ടി വ്യാപാരഭവനില്‍ നടന്ന ക്ലാസില്‍ വിശദീകരിച്ചു. ചൂട് ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം കനത്ത ചൂടില്‍ ഫയര്‍ വരാന്‍ സാധ്യതയുണ്ട്.

ഇലക്ട്രിക്കല്‍ വയറിങ്, ഹോട്ടല്‍, ഗ്യാസ് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും ഹൗസ് കീപ്പിംഗ് വൃത്തിയായി സൂക്ഷിക്കണം എന്നും വ്യക്തമാക്കി. സാധനങ്ങള്‍ അടക്കി ഒതുക്കി വയ്ക്കുക. അതുപോലെ പെയിന്റിംഗ് സ്ഥാപനം ഇലക്ട്രിക്കല്‍ ഉപയോഗിക്കുന്ന സ്ഥാപനം ഇവരെല്ലാം അഗ്‌നിശമന ഉപകരണങ്ങള്‍ വാങ്ങി വെക്കുന്നത് നല്ലതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും എമര്‍ജന്‍സി നമ്പറുകള്‍ പോലീസ് ഫയര്‍ മുതലായ നമ്പറുകള്‍ കടകളില്‍ രേഖപ്പെടുത്തി വെക്കണമെന്നും നിര്‍ദ്ദേശിച്ചു.

കൊയിലാണ്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് കെ.പി ശ്രീധരന്റെ അധ്യക്ഷതയില്‍ നടന്ന ബോധവല്കരണ ക്ലാസില്‍ സി.പി ആനന്ദന്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ നിതിന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.