പുറക്കാട് കള്ള് ഷാപ്പിന് സമീപം വയലിന് തീപിടിച്ചു


തിക്കോടി: പുറക്കാട് വയലില്‍ തീ പിടിച്ചു. ഇന്നലെ രാത്രി പത്തരയോടെ കൂടിയാണ് പുറക്കാട് കള്ള് ഷാപ്പിനു സമീപമുള്ള വയലില്‍ തീപിടിച്ചത്. മൂന്നേക്കറോളം കത്തിനശിച്ചു. വേനല്‍ക്കാലമായതിനാല്‍ വയലിലെ പുല്ലുകള്‍ ഉണങ്ങിക്കരിഞ്ഞ നിലയിലായിരുന്നു.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു. വാഹനം വയലിലേക്ക് കടക്കാന്‍ കഴിയാത്തതിനാല്‍ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീ തല്ലിക്കെടുത്തുകയായിരുന്നു. ഗ്രേഡ് എ.എസ്.ടി.ഒ എം.മജീദി ന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.കെ.ഇര്‍ഷാദ്, ഇ.എം.നിധിപ്രസാദ്, സി.സിജിത്, കെ.എം.സനല്‍ രാജ്, പി.കെ.രനീഷ്, കെ.പി.റഷീദ്, ഹോം ഗാര്‍ഡ് മാരായ ഓം പ്രകാശ്, രാജേഷ്.കെ.പി, സുജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് തീയണച്ചത്.