മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ​ഗവ കോളേജിൽ അടിക്കാടിന് തീപിടിച്ചു


Advertisement

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ​ഗവ കോളേജ് ക്യാമ്പസിൽ അടിക്കാടിന് തീപിടിച്ചു. ഇന്ന് വെെകീട്ട് നാല് മണിയോടെയാണ് അപകടം. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ കൂടുതൽ അപകടങ്ങൾ സംഭവിച്ചില്ല.

Advertisement

ക്യാമ്പസിനുള്ളിലെ പ്രദേശത്താണ് തീപിടുത്തമുണ്ടായത്. കുട്ടികൾ പഠിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള പ്രദേശത്തല്ല തീപിടുത്തം സംഭവിച്ചത്. തീ പടരുന്നത് കണ്ട ഉടനെ കൊയിലാണ്ടി ഫയർഫോഴ്സിനെ ബന്ധപ്പെടുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ സേനാം​ഗങ്ങൾ തീ അണച്ചു.

Advertisement

സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ബാബു പി.കെ, ഓഫീസർമാരായ അരുൺ, ഇർഷാദ് പി.കെ, റാഷിദ് കെ.ടി, ഡ്രെെവർ റഷീദ്, ഹോം​ഗാർഡ് രാജേഷ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement