മുചുകുന്നിൽ കൂട്ടിയിട്ട ചകിരിക്ക് തീപിടിച്ചു


മുചുകുന്ന്: മുചുകുന്നിൽ കൂട്ടിയിട്ട ചകിരിക്ക് തീപിടിച്ചു. മുചുകുന്ന് ലാസ്റ്റിൽ റോഡരികിലുള്ള കല്ല് വെട്ടുകുഴിയിൽ കൂട്ടിയിട്ട ചകിരിക്കാണ് പിടിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.

തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കൊയിലാണ്ടി ഫയർസ്റ്റേഷനിൽ വിവിരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീയണക്കുകയും ചെയ്തു. പടക്കം പൊട്ടിച്ചതിൽ നിന്നും തീ പടർന്നാണ് ചകിരി കത്തിയതെന്നാണ് സംശയിക്കുന്നതെന്ന് അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എം ന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ്കുമാര്‍, ഇർഷാദ് ,ഷിജു ടിപി നിധിപ്രസാദ് ഇ എം, സിജിത്ത് സി, രജീഷ് വിപി, നിധിൻരാജ്, ഹോം ഗാർഡ്മാരായ രാജീവ് വി ടി, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.