കൊയിലാണ്ടിയിൽ ബാർ അസോസിയേഷന്റെ ഫിലിം ഫെസ്റ്റിവൽ


കൊയിലാണ്ടി: ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫിലിം ഫെസ്റ്റിവൽ കൊയിലാണ്ടിയിൽ ആരംഭിച്ചു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങ് പ്രശസ്ത സിനിമാ സംവിധായകൻ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അധ്യക്ഷനായി.

ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഉമേന്ദ്രൻ, അഡ്വ. ബിനോയ് ദാസ്, അഡ്വ. കെ.അശോകൻ, അഡ്വ. ടി.എൻ.ലീന എന്നിവർ പ്രസംഗിച്ചു. ഫിലിം ഫെസ്റ്റിവലിന്റെ ഒന്നാം ദിവസമായ ബുധനാഴ്ച തമിഴ് ചിത്രമായ ജയ് ഭീം പ്രദർശിപ്പിച്ചു.

ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ഇനിയുളള ദിവസങ്ങളിൽ ന്നാ താൻ കേസ് കൊട്, ഓടുന്നോൻ, മേൽവിലാസം , 12 Angry Men (ഇംഗ്ലീഷ്), പിങ്ക് (ഹിന്ദി), വിസാരണൈ (തമിഴ്) എന്നിവ പ്രദർശിപ്പിക്കും.