പൊയിൽക്കാവ് യു.പി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ്


Advertisement

കൊയിലാണ്ടി: പൊയിൽക്കാവ് യു.പി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി. 37 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച പ്രധാനാധ്യാപകൻ യു.സന്തോഷ് കുമാർ, ഗീത.കെ.എ എന്നീ അധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത്.

Advertisement

 

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് രജിലേഷ്.വി.കെ, എം.പി.ടി.എ പ്രസിഡന്റ് പ്രവിഷ .എം.സി എന്നിവർ പി.ടി.എയുടെ ഉപഹാരം സമർപ്പിച്ചു. നിയുക്ത പ്രധാനാധ്യാപിക രോഷ്നി .ആർ, പ്രശാന്ത് കുമാർ .ടി.കെ എന്നിവർ സ്റ്റാഫിൻ്റെ വകയായുള്ള ഉപഹാരങ്ങൾ നൽകി.

Advertisement

 

ചടങ്ങിൽ സുധീർ .കെ, സന്തോഷ് .കെ, രാജേഷ് .ടി.പി, സജിത്ത് .ജി.ആർ, അനീഷ് ലാലു .ടി, റുക്കിയ .കെ.കെ, ഷോമ ഷീനാലയം എന്നിവർ സംസാരിച്ചു.

Advertisement

[bot1]