‘വിശ്വസിക്കാൻ പറ്റുന്നില്ല, അസുഖങ്ങളുടെ അകമ്പടി ഉണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ലോകത്തോട് വിടപറയുമെന്ന് അറിഞ്ഞില്ല’; അന്തരിച്ച ഗഫൂർ മൂടാടിയെ അനുസ്മരിച്ച് കൊയിലാണ്ടിയിലെ പ്രശസ്ത ഫോട്ടോഗ്രാഫർ നന്ദകുമാർ


കൊയിലാണ്ടി: ഫോട്ടോഗ്രാഫിയിൽ തന്റെ ശിഷ്യനായിരുന്ന ഗഫൂർ മൂടാടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് കൊയിലാണ്ടിയിലെ പ്രശസ്തനായ ഫോട്ടോഗ്രാഫർ നന്ദകുമാർ മൂടാടി. കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ആയിരുന്ന ഗഫൂറിന്റെ വിയോഗത്തിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഉൾക്കൊള്ളാനായിട്ടില്ല. മാധ്യമ കൂട്ടായ്മയിൽ ഏറെ പ്രിയപ്പെട്ട അംഗമായിരുന്നു ഗഫൂർ.

‘മരണം ഇനിയും വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് കൊയിലാണ്ടിയിലെ പ്രശസ്ത ഫോട്ടോഗ്രാഫർ നന്ദകുമാർ മൂടാടി എഴുതിയിരിക്കുന്നത്. ഫോട്ടോഗ്രഫിയിലെ തന്റെ ശിഷ്യനാണ് ഗഫൂരെന്നും അസുഖങ്ങളുടെ അകമ്പടി ഉണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ലോകത്തോട് വിടപറയുമെന്ന് അറിഞ്ഞില്ല എന്നും തന്റെ പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്ത്‌ ഇന്സ്ടിട്യൂട്ട് ഓഫ് സയറ്റിഫിക്‌ റിസർച്ച്‌ സെന്ററിൽ (കിസർ) സീനിയർ ഫോട്ടോ ഗ്രാഫർ ആയിരുന്നു ഗഫൂർ. ഇന്ന് വൈകിട്ട് ഖബറടക്കി.

നന്തകുമാർ മൂടാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

വിശ്വസിക്കാൻ പറ്റുന്നില്ല. മൂടാടി എന്ന രണ്ടാമത്തെ വാക്കിൽ അറിയപ്പെടുന്ന ചുരുക്കം വ്യക്തികളിൽ ഒരാൾ. ഗഫൂർ മൂടാടി. എന്തും വരുമ്പോൾ കാണാം എന്ന് ചങ്കുറപ്പോടെ പറഞ്ഞ വ്യക്തിത്വം. ഫോട്ടോഗ്രാഫിയിൽ എന്റെ ശിഷ്യൻ.

കുവൈറ്റിൽ കെ.ഐ.എസ്.ആർ എന്ന കുവൈറ്റിലെ സർക്കാർ സ്ഥാപനത്തിൽ ഫോട്ടോഗ്രാഫർ. അസുഖങ്ങളുടെ അകമ്പടി ഉണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ലോകത്തോട് വിടപറയുമെന്ന് അറിഞ്ഞില്ല. ആദരാഞ്ജലികൾ … ഗഫൂറിന്റെ മകളുടെ കല്യാണ ആവശ്യാർഥം കുറച്ചു ദിവസം മുൻപ് നാട്ടിൽ എത്തിയിരുന്നു. നാട്ടിൽ വെച്ചാണ് മരണപെട്ടത്.