കരിപ്പൂരില്‍ വിമാനത്തിന് ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശം; യുവാവ് അറസ്റ്റില്‍


Advertisement

കോഴിക്കോട്: കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച പ്രതി പിടിയില്‍. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് എയര്‍ അറേബ്യ വിമാനത്തിന് ഭീഷണിയുണ്ടെന്ന തരത്തില്‍ ഇയാള്‍ ഇമെയില്‍ സന്ദേശമയച്ചത്.

Advertisement

കരിപ്പൂരില്‍ നിന്നും അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്നായിരുന്നു സന്ദേശം. എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഈ ഫ്‌ളൈറ്റില്‍ താന്‍ പോകേണ്ടിയിരുന്നതാണെന്നും വിദേശത്തേക്ക് പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് വ്യാജ സന്ദേശമയച്ചതെന്നുമാണ് ഇയാള്‍ കരിപ്പൂര്‍ പൊലീസിനോട് പറഞ്ഞത്.

Advertisement

മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Advertisement

Summary: Fake message of bomb threat to plane in Karipur