ഡ്രെെവറെ പുറത്തെടുത്തത് ബസ് വെട്ടിപ്പൊളിച്ച്; വടകര കുഞ്ഞിപ്പള്ളിയിലെ വാഹനാപകടത്തിന് ഇടയാക്കിയത് സ്വകാര്യ ബസിന്റെ അമിത വേഗത


വടകര: കുഞ്ഞിപ്പള്ളിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റ അപകടത്തിന് ഇടയാക്കിയത് സ്വകാര്യ ബസിന്റെ അമിത വേഗമെന്ന് ആരോപണം. അമിത വേഗതത്തില്‍ തെറ്റായ ദിശയിലൂടെ കയറി വന്ന സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കുടുങ്ങിയ ഡ്രെെവറെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അഴിയൂര്‍ ദേശീയ പാതയില്‍ ഇന്ന് രാവിലെ 8.30ഓടെയാണ് കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസു കൂട്ടിയിടിച്ച് അപകടമുണ്ടായത്. തൃശൂരിൽ നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും എതിർ ദിശയിൽ കോഴിക്കോട് ഭാ​ഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. 

അപകടത്തില്‍ ഇരു ബസുകളുടെയും മുന്‍ഭാഗം തകരുകയും നിരവധി പേർക്ക് പരിക്കേല്‍ക്കകയും ചെയ്തു. അപകടത്തില്‍പ്പെട്ടവരെ വടകര ഗവ ജില്ലാ ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ചോമ്പാല പോലീസും, വടകരയില്‍ നിന്നുള്ള ഫയര്‍ ഫോയ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related News- വടകര കുഞ്ഞിപ്പള്ളിയില്‍ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Summary: Excessive speed of a private bus caused the accident in Vadakara Kunjipally