സ്റ്റേറ്റ് സിവില്‍ ഡിഫന്‍സ് സ്‌പോര്‍ട്‌സ് മീറ്റില്‍ മികച്ച പ്രകടനം; കൊയിലാണ്ടി സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മ്മാര്‍ക്ക് അനുമോദനം


കൊയിലാണ്ടി: ആദ്യ സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കൊയിലാണ്ടിയിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മ്മാര്‍. കൊയിലാണ്ടി യൂണിറ്റ് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെ സ്റ്റേഷനില്‍ വച്ച് അനുമോദിച്ചു.

തൃശ്ശൂരില്‍ വെച്ച് നടന്ന ആദ്യത്തെ സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.എസ്.ടി.ഒ പ്രമോദ് പി. കെ, ജൂനിയര്‍ എ.എസ്.ടി.ഒ ബാബു പി.കെ, കോ-ഓര്‍ഡിനേറ്റര്‍ ഷിജു ടി. പി, എഫ്.ആര്‍.ഒ മാരായ അനൂപ്, നിതിന്‍ രാജ്, ഹോം ഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

തുടര്‍ന്ന് ജേതാക്കള്‍ക്ക് മൊമെന്റൊ വിതരണം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് സ.ഡി.വി പോസ്റ്റ് വാര്‍ഡന്‍ രഗിത സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.