കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ എക്സ് സർവ്വീസ് ലീഗിന്റെ റാലിയും ധർണ്ണയും
കൊയിലാണ്ടി: കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ റാലിയും ധർണ്ണയും നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരായ വിമുക്തഭടന്മാരെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ.
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപത്ത് നിന്ന് ആരംഭിച്ച റാലി കൊയിലാണ്ടി സ്ക്വയറിലെത്തി തിരിച്ച് താലൂക്ക് ആശുപത്രിക്ക് സമീപമെത്തിയ ശേഷമായിരുന്നു ധർണ്ണ. എക്സ് സർവ്വീസ് ലീഗ് ജില്ലാ പ്രസിഡന്റ് മുൻ ലഫ്. കേണൽ ജയദേവൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇ.ഗംഗാധരൻ ഇമ്മിണിയത്ത് അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് ജയരാജൻ, ജില്ല ജോയന്റ് സെക്രട്ടറി മനോജ് കുമാർ.പി.പി, കൊല്ലം യൂണിറ്റ് പ്രസിഡന്റ് പ്രേമാനന്ദൻ തച്ചോത്ത്, കീഴരിയൂർ യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ.എ.കെ, മുചുകുന്ന് യൂണിറ്റ് പ്രസിഡന്റ് പി.എം.ബാലകൃഷ്ണൻ, മുരളി മൂടാടി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീശൻ കാർത്തിക സ്വാഗതവും ഓർഗനൈസേഷൻ സെക്രട്ടറി സതീശൻ.സി.കെ നന്ദിയും പറഞ്ഞു.