എരവട്ടൂരിലെ പഴയകാല സി.പി.എം പ്രവര്‍ത്തകന്‍ നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു



പേരാമ്പ്ര: എരവട്ടൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഏറെക്കാലമായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: അനില, റീജ, ജോഷി രാജ്. മരുമക്കള്‍: ബാബു (തിക്കോടി), വാസു വളേരി (പരേതന്‍), ബീനാ ജോഷി രാജ്.

വിദേശത്തുള്ള മകന്‍ നാട്ടിലേത്തേണ്ടതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.