എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വിട്ടുപോയോ? സീനിയോറിറ്റി പുനസ്ഥാപിച്ചുകിട്ടാന്‍ ഏപ്രില്‍ 30 വരെ അവസരം- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ 10/99 മുതല്‍ 06/2021 വരെ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ള രജിസ്‌ട്രേഷനുകള്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. തനത് സീനിയോറിറ്റി പുനസ്ഥാപിച്ചു രജിസ്ട്രേഷന്‍ പുതുക്കുവാന്‍ 2022 എപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും.
ശിക്ഷണ നടപടിയുടെ ഭാഗമായോ മനപൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പുതുക്കല്‍ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കല്‍ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനസ്ഥാപിച്ചുകിട്ടുന്നവര്‍ക്ക് രജിസ്ട്രേഷന്‍ റദ്ദായ കാലയളവിലെ തൊഴില്‍ രഹിത വേതനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. പ്രത്യേക പുതുക്കല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.eemployment.kerala.gov.inഎന്ന വെബ്സൈറ്റ് മുഖേനയും വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ e-Employment Exchange Kerala മുഖേനയും നിര്‍വഹിക്കാം.