കൊയിലാണ്ടിയിലെയും മൂടാടിയിലെയും വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
കൊയിലാണ്ടി: കൊയിലാണ്ടി, മൂടാടി ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
11 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ജനുവരി 24) രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ കൊയിലാണ്ടി സെക്ഷന്‍ പരിധിയിലുള്ള എല്ലാ ഫീഡറുകളും ഓഫ് ആയിരിക്കും.
1 കെ.വി. കേബിള്‍ വലിക്കുന്നതിനാല്‍ മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിമുക്ക്, വാഴ വളപ്പില്‍, മണ്ടോളി, ലൈറ്റ് ഹൗസ്, ധന്യ, കുമ്മവയല്‍, വളയില്‍ ബീച്ച്, നാരങ്ങോളികുളം, കോടിയോട്ട് വയല്‍, അരയന്‍ കണ്ടി മുക്ക്, ആരണ്യ മുക്ക് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും നാളെ നാളെ (ജനുവരി 24) രാവിലെ 8.30 മണി മുതല്‍ വൈകുന്നേരം 6.30 മണി വരെ വൈദ്യുതി മുടങ്ങും.