Tag: modadi

Total 4 Posts

മൂടാടി റെയില്‍വേ ക്രോസിംഗ് വഴിയാണോ യാത്ര?; ഗേറ്റ് അടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ വാഹന ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: തിക്കോടി- കൊയിലാണ്ടി സ്‌റ്റേഷന് ഇടയിലുള്ള മൂടാടി റെയില്‍വേ ക്രോസിംഗ് ഗേറ്റ് അടച്ചിടുന്നതിനാല്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം. മാര്‍ച്ച് 27 രാവിലെ ഒമ്പത് മണി മുതല്‍ മാര്‍ച്ച് 30 വൈകിട്ട് അഞ്ച് മണിവരെ ഗേറ്റ് അടച്ചിടുമെന്ന് സതേണ്‍ റയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഭക്ഷണം പാകം ചെയ്യുമ്പോള്‍ വേണം നല്ല ശ്രദ്ധ; മൂടാടിയില്‍ ദേവാലയ ഭാരവാഹികള്‍ക്കും പാചകതൊഴിലാളികള്‍ക്കുമായി ഭക്ഷ്യ സുരക്ഷ ശില്‍പശാല സംഘടിപ്പിച്ചു

മൂടാടി: മൂടാടി പഞ്ചായത്തില്‍ ഭക്ഷ്യ സുരക്ഷ ശില്‍പശാല സംഘടിപ്പിച്ചു. ഭക്ഷണം പാകം ചെയ്യുമ്പോഴും വിതരണം നടത്തുമ്പോഴും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും ഭക്ഷ്യ സുരക്ഷാ നിയമങ്ങളെക്കുറിച്ചും ശില്പ ശാലയില്‍ വിശദീകരിച്ചു. പഞ്ചായത്തിലെ ക്ഷേത്രം- പള്ളി ഭാരവാഹികള്‍ കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നവര്‍, പാചക തൊഴിലാളികള്‍ എന്നിവര്‍ക്കായാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്യത്തില്‍ ശില്പ ശാല സംഘടിപ്പിച്ചത്. പകര്‍ച്ച വ്യാധികളും ഭക്ഷണത്തിലൂടെ രോഗങ്ങള്‍ പകരനിടയുള്ള

കൊയിലാണ്ടിയിലെയും മൂടാടിയിലെയും വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

കൊയിലാണ്ടി: കൊയിലാണ്ടി, മൂടാടി ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 11 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ജനുവരി 24) രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ കൊയിലാണ്ടി സെക്ഷന്‍ പരിധിയിലുള്ള എല്ലാ ഫീഡറുകളും ഓഫ് ആയിരിക്കും. 1 കെ.വി. കേബിള്‍

ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം; 150 ലേറെ പേര്‍ക്ക് ദേഹാസ്വാസ്ഥ്യം, പരിശോധന ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

മൂടാടി: മൂടാടി പഞ്ചായത്തിലെ ചിങ്ങപുരം കൊങ്ങന്നൂര്‍ അമ്പലത്തില്‍ ഉത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. നിരവധിപ്പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 130 ല്‍ അധികം പേര്‍ പങ്കെടുത്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നവരും, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണമുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. നിരവധിപ്പേര്‍