അപകടങ്ങളില്‍ നിന്നും സുരക്ഷിതരാകാം; ശരിയായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, അവ എന്തെല്ലാമെന്ന് വിശദമായി അറിയാം


ദേശീയ വൈദ്യാത സുരക്ഷാ വാരാചരണത്തിന് ഇന്ന് തുടക്കം. ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയാണ് വാരാചരണ പരിപാടിക നടക്കുന്നത്. സുരക്ഷിതമായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം പൊതു ജനങ്ങളും പങ്കാളികളാവേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

-നനഞ്ഞ കൈകൊണ്ട് വൈദ്യത ഉപകരണങ്ങളില്‍ തൊടരുത്.

-വീടുകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഇഎല്‍സിബി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

-വൈദ്യുത പോസിറ്റിലും മറ്റും ബാനര്‍, പോസ്റ്റര്‍ തുടങ്ങിയ മറ്റു പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല.

-കാറ്റും മഴയും ഇടിമിന്നല്‍ സാധ്യതയും ഉള്ള സമയങ്ങളില്‍ വൈദ്യുത ലൈനിന് അരികില്‍ നില്‍ക്കരുത്.

-വൈദ്യുതി ലൈനിനുതാഴെ മരങ്ങള്‍ നടരുത്.

-വൈദ്യുത ലൈനിനു സമീപം ലോഹത്തോട്ടികള്‍ ഉപയോഗിക്കരുത്.

-വൈദ്യുത ലൈന്‍ പൊട്ടിവീണുകിടക്കുന്നതു കണ്ടാല്‍ യാതൊരു കാരണവശാലും അതില്‍ തൊടരുത്.

-അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ വിളിക്കാം 9496010101 അല്ലെങ്കില്‍ 9496001912. അടുത്തുള്ള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുമായും ബന്ധക്കെടാവുന്നതാണ്.