തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ കൂടുതൽ പങ്കാളിത്തം; കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന് ആരംഭം


കൊയിലാണ്ടി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്രിയ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി വിദ്യാർത്ഥികളിൽ അവബോധം വരുത്താനായി കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ഇലക്ടറൽ ലിറ്ററസി ക്ലബ് പ്രവർത്തനം ആരംഭിച്ചു.

ക്ലബിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി തഹസിൽദാർ ശ്രീ. സി.പി. മണി നിർവഹിച്ചു. ആധാർ കാർഡും ഇലക്ഷൻ ഐ. ഡി കാർഡും ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ഡെപ്യൂട്ടി തഹസീൽദാർ ബിജു, താലൂക് ഓഫീസ് ജീവനക്കാരായ സുബീഷ്,വിവേക് തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ഈ പ്രവർത്തനങ്ങൾക്ക് വേണ്ട പരിശീലനങ്ങൾ നൽകി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്രിയ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനും യുവാക്കളെയും ഭാവി വോട്ടര്‍മാരായ സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളേയും തെരഞ്ഞെടുപ്പു പ്രക്രിയയിലും ഇലക്ഷനുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളിലും പങ്കാളികളാക്കുന്നതിനുമായി ആണ് ഇലക്ടറല്‍ ലിറ്ററസി ക്ലബ് രൂപീകരിക്കാൻ പദ്ധതിയിട്ടത്.

കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി. പി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്‌ കോർഡിനേറ്റർ ഡോ. ശ്വേത സ്വാഗതവും ഇലക്ടറൽ ലിറ്ററസി ക്ലബ്‌ ക്യാമ്പസ്‌ അംബാസിഡർ അജയ് പ്രകാശ്.പി നന്ദിയും അറിയിച്ചു.