കല്ലോട് വീടിന് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി തീയിട്ടു നശിപ്പിച്ചു


പേരാമ്പ്ര: വീടിന് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി തീയിട്ട് നശിപ്പിച്ചു. പേരാമ്പ്ര കല്ലോടാണ് സംഭംവം. കല്ലോട് എരവട്ടൂര്‍ വില്ലേജ് ഓഫീസിന് സമീപം വാരിയര്‍ കണ്ടി രാജുവിന്റെ വീടിന്റെ സമീപം നിര്‍ത്തിയിട്ട കെ.എല്‍ 77 എ 9347 എസ്.എം.എല്‍ ടിപ്പറാണ് തീയിട്ടത്. ഇന്ന് രാവിലെ 5.30 യോടെയാണ്‌ സംഭവം നടനത്.

ലോറിയുടെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. പുലര്‍ച്ചെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് തീ ഉയരുന്നത് കണ്ടത്. ഉടന്‍ പേരാമ്പ്ര അഗ്‌നിശമന സേനയെയും പോലീസിനെയും വിവരമറിയിച്ചു.

അഗ്‌നിശമന സേന എത്തി തീ അണക്കുകയായിരുന്നു. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

summary: a tipper lorry parked near the house was set fire in perambra kallod