ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍


കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്‍ ജില്ലാ ഭരണകൂടവുമായിച്ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചു. നിരോധിത ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍ എന്നിവ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ കൗണ്ടറുകള്‍ എന്നിവ ഒരുക്കുമ്പോള്‍ ഹരിതചട്ടം പാലിക്കണം. ഇത് ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കും.
തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം നടപ്പാക്കുന്നതിന് ശുചിത്വമിഷന്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2370677.