എട്ട് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ തിക്കോടിയിൽ വയോധികൻ അറസ്റ്റിൽ


Advertisement

പയ്യോളി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ലെെം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ തിക്കോടി സ്വദേശിയായ വയോധികൻ അറസ്റ്റിൽ. എള്ളുവളപ്പിൽ കുഞ്ഞിക്കണ്ണൻ (69) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പ്രതിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisement

ഏപ്രിൽ 17-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. എട്ട് വയസുപ്രായമുള്ള പെൺകുട്ടിക്ക് നേരെ പ്രതി ലെെം​ഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു.

Advertisement

സംഭവം പുറത്തായതോടെ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെയാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

Advertisement