എടവരാട് മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കും ഇനി എ ഐ പഠിക്കാം; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് & ഇലക്ട്രോണിക്‌സ് കോഴ്‌സ് ആരംഭിച്ചു
പേരാമ്പ്ര. എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് കോഴ്‌സുകള്‍ ആരംഭിച്ചു. സ്പാര്‍ക്ക് ഇന്‍സ്‌പെയര്‍ ടെക്‌നോമീഡിയ തൃശൂര്‍ ആരംഭിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, റോബോട്ടിക് & ഇലക്ട്രോണിക്‌സ് കോഴ്‌സിന്റെ ഉദ്ഘാടനം പേരാമ്പ്ര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞമ്മത് എം.ആവള നിര്‍വ്വഹിച്ചു.
മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് ടി.കെ.കുഞ്ഞമ്മത് ഫൈസി അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്ലത്തീഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൈപ്രം ഖാളി അശ്ക്കറലി ബാഖവി പ്രാര്‍ത്ഥന നടത്തി. വിശിഷ്ടാഥിതി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി.അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി.
പൈലറ്റ് ഫാക്കല്‍റ്റി സദര്‍ മുഅല്ലിം ടി.എം.ഹമീദ് ദാരിമി കോഴ്‌സ് സംബന്ധിച്ച വിവരണം നല്‍കി. ചീഫ് ടെക്‌നോളജി ഓഫീസര്‍ എന്‍.എം.മുബാറക്, സര്‍വ്വീസ് ഓപ്പറേഷന്‍ ഹെഡ് മുഫീദ് എന്‍.എം, എഞ്ചിനീയര്‍ സ്വാലിഹ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ എം.സി. കുഞ്ഞിമോയിന്‍കുട്ടിക്ക് മദ്രസ്സ വക ഉപഹാരം കമ്മിറ്റി പ്രസിഡണ്ട് ടി.കെ. കുഞ്ഞമ്മത് ഫൈസിയില്‍ നല്‍കി.
കെ.പി. അഹമദ് മൗലവി, കെ.കെ.യൂസുഫ്, എടവരാട് മുഹമ്മദ്, വി.കെ.ജസീല്‍, വാളാഞ്ഞി ഇബ്രാഹീം, കെ.വി. കുഞ്ഞബ്ദുല്ല ഹാജി, പി.പി. അബ്ദുറഹ്‌മാന്‍, മാവിലി മുഹമ്മദ്, കക്കോത്ത് മൂസ്സ, കെ.എം.റഫീഖ് റഹ്‌മാനി, എം.എന്‍.അഹമദ്, പി. സൂപ്പി മൗലവി, കീഴന നൗഷാദ്, സി.പി. മൊയ്തു എന്നിവര്‍ പ്രസംഗിച്ചു. ആലിയോട്ട് മജീദ് നന്ദി പറഞ്ഞു.