സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടണിഞ്ഞ തിരുവമ്പാടി സ്വദേശി നൗഫലിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ


തിരുവമ്പാടി: ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ താരവും തിരുവമ്പാടി സ്വദേശിയുമായ പി.എന്‍.നൗഫലിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ. തിരുവമ്പാടിയില്‍ നടന്ന അനുമോദന ചടങ്ങില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫാണ് ഇക്കാര്യം അറിയിച്ചത്. ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മ്മിച്ചു നല്‍കുക.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് ഇ.അരുണ്‍, ട്രഷറര്‍ ജാഫര്‍ ഷെരീഫ് എന്നിവര്‍ പങ്കെടുത്തു.

നേരത്തേ കല്‍പ്പറ്റ സ്വദേശിയായ സന്തോഷ് ട്രോഫി താരം റാഷിദിന് വീടും സ്ഥലവും നല്‍കുമെന്ന് എം.എല്‍.എ ടി.സിദ്ദിഖ് പറഞ്ഞിരുന്നു. ചെറിയ പെരുന്നാള്‍ ദിനത്തില്‍ റാഷിദിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

[bot1]