മേപ്പയ്യൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ മുന്നൂറാം കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തുമേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ മുന്നൂറാം കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായരാണ് ഉദ്ഘാടനം ചെയ്തത്.


മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ സി.ടി.പ്രതീഷ്, കൃഷ്ണൻ കീഴലാട്ട്, ധനീഷ്, മോഹനൻ .പി.എം എന്നിവർ സംസാരിച്ചു.


മൂന്നാം വാർഡ് മെമ്പർ ദീപ കേളോത്ത് സ്വാഗതവും ജ്യോതി കുണ്ടയാട്ട് നന്ദിയും പറഞ്ഞു.