പെയ്തിറങ്ങി ഫുട്‌ബോള്‍ ആവേശം; ഡി.വൈ.എഫ്.ഐ പുതിയോട്ടുംതാഴെ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സോക്കര്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ പുതിയോട്ടുംതാഴെ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റ് സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി ജിജു കെ.പി, പ്രസിഡന്റ് സജില്‍കുമാര്‍, കൗണ്‍സിലര്‍ സി.പ്രജില, വി.രമേശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി രതീഷ് കെ.കെ അധ്യക്ഷനായി ഒ.എം.പ്രകാശന്‍ സ്വാഗതം പറഞ്ഞു.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. കുറ്റിക്കാട്ടില്‍ കണ്ണന്‍ സ്മാരക ട്രോഫിക്കും എം.പി.ബഷീര്‍ സ്മാരക റണ്ണര്‍ അപ്പിനും വേണ്ടിയുള്ള ടൂര്‍ണ്ണമെന്റാണ് നടക്കുന്നത്. വിജയിക്കുന്ന ടീമിന് 20,000 രൂപയും റണ്ണര്‍ അപ്പിന് 10,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. നെല്ലൂളിത്താഴ ഇ.എം.എസ് കോര്‍ണ്ണറിലാണ് മത്സരങ്ങള്‍ നടക്കുന്നത്.