‘മത നിരപേക്ഷ ഇന്ത്യ, സർഗാത്മക യൗവ്വനം’; ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് ക്യാമ്പെയിനിന്റെ കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം


Advertisement

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് തല മെമ്പർഷിപ്പ് ക്യാമ്പെയിൻ ആരംഭിച്ചു. പ്രശസ്ത ശിൽപ്പി ലിനീഷ് കാഞ്ഞിലശ്ശേരിക്ക് അംഗത്വം നൽകി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കാഞ്ഞിലശ്ശേരിയിലെ ചെഗുവേരയുടെ ശിൽപ്പവും ടി.കെ.ഇമ്പിച്ചിയുടെ പ്രതിമയും നിർമ്മിച്ച ശിൽപ്പിയാണ് ലിനീഷ് കാഞ്ഞിലശ്ശേരി. ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്, പ്രസിഡന്റ്‌ സതീഷ് ബാബു, ട്രഷറർ പി.വി.അനുഷ, സി.ബിജോയ്‌,  ബിൻ കൃഷ്ണ, സരുൺ, ഉമേഷ് കന്മന എന്നിവർ പങ്കെടുത്തു.

Advertisement
Advertisement
Advertisement