‘പാലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുക,പശ്ചിമേഷ്യയില്‍ ക്രമസമാധാനം സ്ഥാപിക്കുക’; കൊയിലാണ്ടിയില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: പാലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുക,പശ്ചിമേഷ്യയില്‍ ക്രമസമാധാനം സ്ഥാപിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി കൊയിലാണ്ടിയില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു.

പുതിയസ്റ്റാന്‍ഡില്‍ നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറിയേറ്റഗം സഖാവ് ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ് സ്വാഗതവും ബ്ലോക്ക് ട്രഷറര്‍ പി.വി അനുഷ നന്ദിയും പറഞ്ഞു. വി. എം അജീഷ്, സി.കെ ദിനൂപ്, പ്രദീപ് ടി.കെ, കെ.അഭിനീഷ് എന്നിവര്‍ നേതൃത്വം മാര്‍ച്ചിന് നേതൃത്വം നല്‍കി.