ഡി.വൈ.എഫ്.ഐ പതാകജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗരിയിലുയര്‍ത്താനുള്ള പതാകയുമായി കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തില്‍ നിന്നാരംഭിച്ച ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി. കൊയിലാണ്ടി ടൗണില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ടി.കെ.ചന്ദ്രന്‍ ജാഥാ ലീഡര്‍ എസ്.കെ. സജീഷിനെ മാലയിട്ട് സ്വീകരിച്ചു.

[ad1]
കെ.കെ.സതീഷ് ബാബു അധ്യക്ഷത വഹിച്ചു. എസ്.കെ.സജിഷ്, പി.ബി.അനൂപ്, വി.വസീഫ്, പി.സി.ഷൈജു, എല്‍.ജി.ലിജീഷ്, ടി.കെ.സുമേഷ്, എന്‍.ബിജീഷ്, അജീഷ്, ബി.പി.ബബീഷ് എന്നിവര്‍ സംസാരിച്ചു.

[ad2]