കെ റെയില്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പുളിയഞ്ചേരിയില്‍ നടന്നു. കേന്ദ്ര കമ്മറ്റി അംഗം ഗ്രീഷ്മ അജയ് ഘോഷ് ഉദ്ഘാടനം ചെയ്തു. 15 മേഖല കമ്മറ്റികളില്‍ നിന്നായി ഇരുന്നുറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

സി.എം.രതീഷ്, കെ.കെ.സതീഷ് ബാബു, അജീഷ്.വി.എം, സ്വാതി സുബാഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.

ജില്ല പ്രസിഡണ്ട് എല്‍.ജി.ലിജീഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.കെ.സുമേഷ്, പി.സി.ഷൈജു എന്നിവര്‍ സംസാരിച്ചു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ കെ റെയില്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം പുതിയ ബ്ലോക്ക് കമ്മറ്റിയെ തെരഞ്ഞെടുത്തു. എന്‍.ബിജീഷിനെ സെക്രട്ടറിയായും, കെ.കെ.സതീഷ് ബാബു പ്രസിഡണ്ടായും, കെ.വി.അനുഷയെ ട്രഷററായും തിരഞ്ഞെടുത്തു.

ടി.കെ.പ്രദീപൻ, റിബിൻ കൃഷ്ണ എന്നിവരെ വൈസ് പ്രസിഡണ്ട്മാരായും, സി.കെ.ദിനൂപ്, സി.ബിജോയ് എന്നിവർ ജോയിൻ സെക്രട്ടറിമാരായും, വി.എം.അജീഷ്, കെ.അഭിനീഷ് എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.