കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റി വച്ചു; വിശദ വിവരങ്ങളറിയാം


Advertisement

കൊയിലാണ്ടി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന വിവിധ പരീക്ഷകൾ മാറ്റിവച്ചു. കാലിക്കറ്റ് സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

Advertisement

ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഗവ പോളിടെക്നിക് കോളേജ്, ടെക്നിക്കൽ ഹൈസ്കൂൾ എന്നീ കേന്ദ്രങ്ങൾക്ക് അവധിയായതിനാൽ നാളെ നിശ്ചയിച്ചിട്ടുള്ള പരീക്ഷ ആഗസ്ത് 10 ലേക്ക് മാറ്റി വച്ചതായി അറിയിച്ചു.

Advertisement

ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്.

Advertisement