കൊയിലാണ്ടിയിൽ കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് പുഴയായി; ദേശീയപാതയിൽ ഗതാഗത തടസം (വീഡിയോ കാണാം)


Advertisement

കൊയിലാണ്ടി: കുടിവെള്ള പൈപ്പ് പൊട്ടി ദേശീയപാതയിൽ വെള്ളക്കെട്ട്. സിവിൽ സ്റ്റേഷന് സമീപം പന്തലായനി ഹയർ സെക്കന്ററി സ്കൂളിലേക്കുള്ള വഴിയുടെ മുന്നിലായാണ് രാത്രി ഒമ്പതരയോടെ പൈപ്പ് പൊട്ടിയത്. റോഡിലാകെ വെള്ളം നിറഞ്ഞതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തെയും സാരമായി ബാധിച്ചു.

Advertisement

സമീപത്തെ ഹോട്ടൽ, ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനം, വീട് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കൊയിലാണ്ടി ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു മണിക്കൂറിലേറെ സമയം കഴിഞ്ഞിട്ടും വെള്ളം ഇപ്പോഴും റോഡിലേക്ക് ഒഴുകുകയാണ്.

വീഡിയോ കാണാം:

Advertisement
Advertisement