നട്ടുച്ചയ്ക്ക് പൊരിവെയിലിൽ സേവനം; കൊയിലാണ്ടി പോലീസിന് ദാഹജലമൊരുങ്ങി


കൊയിലാണ്ടി: നട്ടുച്ചയ്ക്ക് പൊരിവെയിലിലും നിന്ന് സേവനമനുഷ്ടിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് സ്നേഹ സമ്മാനമൊരുങ്ങി. ദാഹജലത്തിനായി ഇനി എവിടെയും പോകെണ്ടതില്ല, മണിക്കൂറുകൾ കഴിഞ്ഞ് തിരികെ സ്റ്റേഷനിലെത്താൻ കാത്ത് നിൽക്കേണ്ടതുമില്ല. ജോലി സ്ഥലത്ത് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് കൊയിലാണ്ടിയിലും തുടക്കമായി. കൊയിലാണ്ടിയിൽ സി.ഐ എൻ.സുനിൽകുമാർ ട്രാഫിക് പോലീസുദ്യോഗസ്ഥർക്ക് കൂടി വെള്ളം നൽകി ഉദ്ഘാടനം ചെയ്തു.

കേരള പോലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സഹകരണ സ്റ്റോർ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ്.ഐമാരായ മുരളി, ബിന്ദു കുമാർ, പ്രകാശൻ, ഹസ്സൻകുട്ടി, എ.എസ്.ഐ.ശ്രീജിത്ത്, എസ്.സി.പി.ഒ.മാരായ പ്രവീൺ കുമാർ, രജീഷ് ചമ്മേരി, ഹോം ഗാർഡ് ബാലൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.