ദക്ഷിണേന്ത്യയിലെ പ്രശസ്ത കലാകാരന്മാരുടെ ചിത്ര പ്രദർശനം ‘പോസ്റ്റ് ഇൻവിസിബിൾ’ കാപ്പാട് ആരംഭിച്ചു


Advertisement

കൊയിലാണ്ടി: ദക്ഷിണേന്ത്യയിലെ പ്രശസ്ത കലാകാരന്മാരുടെ ചിത്ര പ്രദർശനം ‘പോസ്റ്റ് ഇൻവിസിബിൾ’ കാപ്പാട്  ആരംഭിച്ചു. സൈമൺ ബ്രിട്ടോ ആർട്ട് ഗ്യാലറയിൽ നടക്കുന്ന ചിത്രപ്രദർശനം പ്രമുഖ സാഹിത്യകാരൻ യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. മുപ്പത്തിമൂന്ന് ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം മെയ് 22 വരെ നീളും.

Advertisement

കലാകാരന്മാരുമായി ആശയവിനിമയം നടത്താനും അവരുടെ ലൈവ് ഷോ കാണാനും പ്രദർശനത്തിനിടെ അവസരമുണ്ടാകും. കൂടാതെ കുട്ടികൾക്കായുള്ള ചിത്രരചന ക്യാമ്പും പ്രദർശനത്തോടൊപ്പം നടക്കുമെന്ന് ഷോ ക്യൂറേറ്റർ ഡോ. ലാൽ രജ്ഞിത്ത് പറഞ്ഞു.

Advertisement

യു.കെ.രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ഐ.ശിവദാസ് ,വിജയരാഘവൻ ചേലിയ, രവികുമാർ ഊട്ടി, സായിപ്രസാദ്, ബൽറാം, സന്തോഷ് പന്തലായനി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Advertisement

വർഗീസ് കളത്തിൽ, ഗോവിന്ദൻ കണ്ണപുരം, ശ്രീകാന്ത് നെട്ടൂർ, അവിനാഷ്, ബിജി ഭാസ്കർ, പ്രശാന്ത് ഒളവിലം, പ്രഭ കുമാർ, കേണൽ സുരേശൻ, ഹരിണി ടിപാനി, രമേഷ് കോവുങ്ങൽ, സുരേഷ് ഉണ്ണി, വിപിൻ ദാസ് തുടങ്ങി നിരവധി പ്രമുഖ ചിത്രകാരന്മാർ പങ്കെടുക്കുന്നു.