കാൽനടയാത്രക്കാർക്ക് ഭീഷണി; കൊല്ലം ടൗണിലെ അഴുക്ക് ചാൽ മൂടിയ പൊട്ടിപ്പൊളിഞ്ഞ ഡ്രൈനേജ് സ്ലാബുകൾ മാറ്റണമെന്ന് ആവശ്യം


കൊയിലാണ്ടി: കൊല്ലം ടൗണിലെ പൊട്ടിപ്പൊളിഞ്ഞ ഡ്രൈനേജ് സ്ലാബുകൾ മാറ്റണമെന്ന് കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം. സ്ലാബുകൾ പുതുക്കിപ്പണിത് കൈവരികൾ നിർമ്മിക്കാൻ കൊയിലാണ്ടി നഗരസഭയുടെ സത്വരശ്രദ്ധയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

ഊരുചുറ്റൽ റോഡിലെ അഴുക്കുചാൽ വൃത്തിയാക്കിയപ്പോൾ റോഡരുകിൽ കൂട്ടിയിട്ട മാലിന്യ സഞ്ചികൾ നായയും കാക്കയും കൊത്തിവലിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണുള്ളത്. ഇവയും ഉടനെ മാറ്റാൻ നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.