Tag: Kollam Town
ആക്രമണത്തെ സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നേടി കൊല്ലത്തെ യുവതികള്‍; ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ കമ്മിറ്റിയുടെ പരിശീലന പരിപാടി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊല്ലം മേഖല സമ്മേളത്തോട് അനുബന്ധിച്ച് യുവതികള്‍ക്കായി സെല്‍ഫ് ഡിഫന്‍സ് പരിശീലനം സംഘടിപ്പിച്ച് കൊല്ലം മേഖലാ കമ്മിറ്റി. ഞായറാഴ്ച പുളിയഞ്ചേരി യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഇരുപതോളം സ്ത്രീകള്‍ പരിശീലനം നേടി. കെ.പി.പ്രബിലാണ് ക്ലാസെടുത്തത്. ഈ അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടാവുന്ന വിധം പ്രദേശത്തെ ഓരോ സ്ത്രീകളെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി
കാൽനടയാത്രക്കാർക്ക് ഭീഷണി; കൊല്ലം ടൗണിലെ അഴുക്ക് ചാൽ മൂടിയ പൊട്ടിപ്പൊളിഞ്ഞ ഡ്രൈനേജ് സ്ലാബുകൾ മാറ്റണമെന്ന് ആവശ്യം
കൊയിലാണ്ടി: കൊല്ലം ടൗണിലെ പൊട്ടിപ്പൊളിഞ്ഞ ഡ്രൈനേജ് സ്ലാബുകൾ മാറ്റണമെന്ന് കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം. സ്ലാബുകൾ പുതുക്കിപ്പണിത് കൈവരികൾ നിർമ്മിക്കാൻ കൊയിലാണ്ടി നഗരസഭയുടെ സത്വരശ്രദ്ധയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഊരുചുറ്റൽ റോഡിലെ അഴുക്കുചാൽ വൃത്തിയാക്കിയപ്പോൾ റോഡരുകിൽ കൂട്ടിയിട്ട മാലിന്യ സഞ്ചികൾ നായയും കാക്കയും കൊത്തിവലിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണുള്ളത്. ഇവയും ഉടനെ മാറ്റാൻ