കലയെ ലഹരിയാക്കുക, കാലത്തെ അതിജയിക്കുക; കോടിക്കല്‍ എ.എം.യു.പി സ്‌കൂളിലെ കലാജാഥ സമാപന വേളയില്‍ ഡോ: സോമന്‍ കടലൂര്‍


Advertisement

മൂടാടി: ഇളംതലമുറ ലഹരിയുടെ പിടിയിലകപ്പെട്ടുപോയ വര്‍ത്തമാന കാലത്തെ അതിജയിക്കുന്നതിന് കലയുടെയും കവിതയുടെയും വായനയുടെയും ലോകത്തിലേക്ക് പുതുതലമുറയെ നയിക്കണമെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോക്ടര്‍ സോമന്‍ കടലൂര്‍ പ്രസ്താവിച്ചു. വന്മുകം കോടിക്കല്‍ എ.എം.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement

കഴിഞ്ഞ മൂന്ന് ദിവസമായി തിക്കോടി മൂടാടി ഗ്രാമപഞ്ചായത്തിലെ തീര്‍ദേശ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയിരുന്നു കലാജാഥ. തിക്കോടി ഡ്രൈവിങ് ബീച്ചില്‍ നടന്ന സമാപന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.കെ. അബ്ദുല്‍ മജീദ്, അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി. റംല, അങ്ങാടി മഹല്ല് ഖത്തീബ് അഹമ്മദ് ദാരിമി, പി.ടി.എ പ്രസിഡണ്ട് സബാഹ് വലിയകത്ത്, പി.പി. കുഞ്ഞമ്മത്, പി.പി.അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ പി.ഹാഷിം മാസ്റ്റര്‍ സ്വാഗതവും പി.വി.അഫ്‌സല്‍ നന്ദിയും പറഞ്ഞു.

Advertisement
Advertisement