കോഴിക്കോട് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം; ജില്ലയിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും


Advertisement

കോഴിക്കോട്: ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎ. കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാരാണ് നാളെ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ പണിമുടക്കുക.

Advertisement

അത്യാഹിത വിഭാഗങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ. അശോകനെയാണ് സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ച് മര്‍ദ്ദിച്ചത്.

Advertisement

സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യാശ്രമം, ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് എന്നിവ ചുമത്തി നടക്കാവ് പൊലീസ്
ആറ് പേര്‍ക്കെതിരെ കേസെടുത്തു. രോഗിക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ധനായ ഡോ. പി.കെ അശോകനെ ഇന്നലെ രാത്രി രോഗിയുടെ ബന്ധുക്കള്‍ മര്‍ദിക്കുകയായിരുന്നു.

Also Read- സി.ടി സ്കാൻ ഫലം കിട്ടാൻ വെെകി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച് രോ​ഗിയുടെ ബന്ധുക്കൾ; നഴ്സിം​ഗ് സ്റ്റേഷനൻ അടിച്ച് തകർത്തു, കേസ്

Advertisement

Summary: Doctors in kozhikode district will go on strike tomorrow