ജോലി ബഹിഷ്‌ക്കരിച്ച് രാഹുല്‍ഗാന്ധിയ്ക്കും ഗോവ ഗവര്‍ണര്‍ക്കുമായി നിയോഗിക്കപ്പെട്ട ഡോക്ടര്‍മാര്‍


Advertisement

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും അകമ്പടിപോകാന്‍ നിയോഗിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തിലെ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ചു. കോഴിക്കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയായിരുന്നു രാഹുല്‍ഗാന്ധിയ്ക്കും ശ്രീധരന്‍പിളളയ്ക്കുമായി നിയോഗിച്ചിരുന്നത്.

Advertisement

ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജോലി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്.
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ നിര്‍ദേശപ്രകാരമാണ് ഇവര്‍ ജോലി ബഹിഷ്‌ക്കരിച്ചത്.

Advertisement

കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍. സുരേഷിനെയാണ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഡോ. ഷാജഹാന്‍, ഡോ, അബ്ദുള്‍ സലീം, ഡോ. എന്‍.കെ. ബിന്ദുമോള്‍ എന്നിവരാണ് രാഹുല്‍ഗാന്ധിയക്കായി നിയോഗിച്ച സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisement