സെവൻസ് കൊമ്പന്മാരുടെ തല്ലുമാലയ്‌ക്കൊടുവിൽ ഒരു ലക്ഷം രൂപ നേടി കപ്പുയർത്തി ദിവ്യ കൂൾ ബാർ; റണ്ണർ അപ്പായി ഹണീഷ് ഡ്രൈവിങ്ങ് സ്കൂൾ; ആവേശോജ്വലമായ ഫുടബോൾ മാമാങ്കത്തിന് മുചുകുന്നിൽ സമാപനം
മുചുകുന്ന്: ഗോൾൾൾൾൾൾ……..വീണ്ടുമൊരു ഗോൾ കൂടി അടിച്ച് അവർ വിജയം കയ്യടക്കി. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ കൊയിലാണ്ടിയിലെ ഫുട്ബോൾ മാമാങ്കത്തിൽ കപ്പുയർത്തി ദിവ്യ കൂൾ ബാർ. അതിവേഗക്കാൽ ചുവടുകളാൽ അവർ വിസ്മയം തീർത്തപ്പോൾ വിജയം രണ്ട ഗോളിന്. മുചുകുന്നിൽ രണ്ടു നാൾ ആവേശകരമായി മാറ്റുരച്ച കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല പുളിയഞ്ചേരി സോക്കര്‍ നൈറ്റ് സമാപിച്ചു.
ഇന്നലെ രാത്രിയേറെ വൈകി മത്സരം പുരോഗമിച്ചപ്പോഴും ഫുട്ബോൾ പ്രേമികൾ ആവേശത്തിമിർപ്പിൽ കളി കാണാൻ ഗാലറിയിൽ ഉണ്ടായിരുന്നു. ഹണീഷ് ഡ്രൈവിങ്ങ് സ്കൂളുമായി ആയിരുന്നു ദിവ്യ കൂൾ ബാർ മത്സരിച്ചത്. ആവേശോജ്ജ്വലമായ പോരാട്ടത്തിനൊടുവിൽ 2 ഗോളിന് ദിവ്യ കൂൾ ബാർ കപ്പടിക്കുകയായിരുന്നു.
സെമി ഫൈനലിൽ എഫ്.സി കൂത്തുപറമ്പിനെ 1 ന് എതിരേ 3 ഗോളിന് പരാജയപ്പെടുത്തിയാണ് ദിവ്യ കൂൾബാൾ ഫൈനലിൽ എത്തിയത്. അതെ സമയം സെമീ ഫെനലിൻ സ്നേഹമെഡികെയർ കാലിക്കറ്റിനെ 1 ന് എതിരേ 3 ഗോളിന് തോൽപിച്ചാണ് ഹണീഷ് ഡ്രൈവിങ്ങ് സ്കൂൾ ഫൈനലിൽ എത്തിയത്. വാശിയേറിയ പോരാട്ടങ്ങൾക്കായിരുന്നു മുചുകുന്ന് വേദിയായത്.
ടി.കെ ഭാര്‍ഗ്ഗവന്‍ സ്മാരക വിന്നേഴ്‌സ് കപ്പും ഒരു ലക്ഷം രൂപയുമാണ് ദിവ്യ കൂൾ ബാർ നേടിയത്. എം.കെ സോമന്‍, പി വാസു സ്മാരക റണ്ണേഴ്‌സ് കപ്പും അൻപതിനായിരം രൂപയും ഹണീഷ് ഡ്രൈവിങ്‌സ്ക്കൂൾ നേടി.
കായിക മേഖലക്കൊപ്പം സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലും ഒരു ദേശത്തിന്റെ സുകൃതമായ് പ്രവര്‍ത്തിക്കുന്ന കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല പുളിയഞ്ചേരിയാണ് കെ.ടി.എസ് സോക്കര്‍ നൈറ്റ് എന്ന പേരില്‍ ഫുട്‌ബോള്‍ മാമാങ്കം സംഘടിപ്പിക്കുന്നത്. അഞ്ചാമത് കെ.ടി.എസ് സോക്കര്‍ നൈറ്റിന് മുചുകുന്ന് ഗവ:കോളേജ് ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയമാണ് വേദിയായത്.