Tag: sevens

Total 3 Posts

സെവൻസ് കൊമ്പന്മാരുടെ തല്ലുമാലയ്‌ക്കൊടുവിൽ ഒരു ലക്ഷം രൂപ നേടി കപ്പുയർത്തി ദിവ്യ കൂൾ ബാർ; റണ്ണർ അപ്പായി ഹണീഷ് ഡ്രൈവിങ്ങ് സ്കൂൾ; ആവേശോജ്വലമായ ഫുടബോൾ മാമാങ്കത്തിന് മുചുകുന്നിൽ സമാപനം

മുചുകുന്ന്: ഗോൾൾൾൾൾൾ……..വീണ്ടുമൊരു ഗോൾ കൂടി അടിച്ച് അവർ വിജയം കയ്യടക്കി. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ കൊയിലാണ്ടിയിലെ ഫുട്ബോൾ മാമാങ്കത്തിൽ കപ്പുയർത്തി ദിവ്യ കൂൾ ബാർ. അതിവേഗക്കാൽ ചുവടുകളാൽ അവർ വിസ്മയം തീർത്തപ്പോൾ വിജയം രണ്ട ഗോളിന്. മുചുകുന്നിൽ രണ്ടു നാൾ ആവേശകരമായി മാറ്റുരച്ച കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല പുളിയഞ്ചേരി സോക്കര്‍ നൈറ്റ് സമാപിച്ചു. ഇന്നലെ രാത്രിയേറെ വൈകി

മുചുകുന്നിൽ ഇനി സെവൻസ് രാജാക്കന്മാർ കൊമ്പുകോർക്കുന്ന രാവുകൾ; കെ.ടി.എസ് സോക്കർ നൈറ്റ് നാളെ മുതൽ, ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് കൊയിലാണ്ടിയുടെ മണ്ണിൽ എത്തുന്നു

കൊയിലാണ്ടി: മണ്ണിലും വിണ്ണിലും, കണ്ണിലും കാതിലും, പന്തിലും കാലിലും പെയ്തിറങ്ങുന്ന അനുഭൂതിയാണ് ഫുട്ബോൾ. വാക്കുകൾക്കും വർണ്ണനകൾക്കുമപ്പുറം വികാരങ്ങളിലൂടെ അനുഭവിക്കാവുന്ന ഭാഷ. ആ ഭാഷയിൽ അതിമനോഹരമായ കവിതയെഴുതാനൊരുങ്ങി കൊയിലാണ്ടിയിലെ ഫുട്ബോൾ പ്രേമികൾ, കാൽപ്പന്തുകളിയെന്ന തങ്ങളുടെ ജീവിത കവിത. കെ.ടി.എസ് സോക്കർ നൈറ്റിനു നാളെ ആരംഭം. കായിക മേഖലക്കൊപ്പം സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലും ഒരു ദേശത്തിൻ്റെ സുകൃതമായ്

കൊയിലാണ്ടി കടലോരത്ത് കളിയാവേശം; സെവൻസ് ഫുട്ബോളിൽ കപ്പടിച്ച് ജ്ഞാനോദയം ചെറിയമങ്ങാട്

കൊയിലാണ്ടി: നിമിഷങ്ങൾക്ക് കടിഞ്ഞാണിട്ട്, ശ്വാസത്തിന് നിയന്ത്രണമിട്ട് വാശിയേറിയ പോരാട്ടത്തിനൊടുവിൽ കാണികളെ ആവേശ പൂരത്തിലാറാടിച്ച് ചെറിയമങ്ങാട് ജ്ഞാനോദയത്തിന്റെ ഗോൾ. ചെറിയമങ്ങാട് ജ്ഞാനോദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്ററിലാണ് ജ്ഞാനോദയം ജേതാക്കളായത്. കൊയിലാണ്ടിയുടെ വികാരമായ കാല്പന്തുകളി കാണാൻ കണികളേറെ ഉണ്ടായിരുന്നു. ഫൈനലിൽ എഫ്.സി വിരുന്നുകണ്ടിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ജ്ഞാനോദയം കപ്പടിച്ചത്.