ജില്ലാ കലോത്സവം: പേരാമ്പ്ര ഹയര്‍സെക്കണ്ടി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു; പെണ്‍കുട്ടിക്ക് പരിക്ക്


Advertisement

പേരാമ്പ്ര: ജില്ലാ കലോത്സവം നടക്കുന്ന പേരാമ്പ്ര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തില്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്കേറ്റു.

Advertisement

ഉള്ള്യേരി സ്വദേശിനിയായ ഫര്‍സാന (21)നാണ് പരിക്കേറ്റത്. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വിദ്യാര്‍ഥിനിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Advertisement

ശരിയായ രീതിയില്‍ കവാടം ഉറപ്പിച്ച് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ കയ്യുടെ മുകളിലാണ് കവാടം തകര്‍ന്നുവീണത്.

Advertisement