ആയിരം കുടുംബങ്ങള്‍ക്ക് റിംഗ് കംമ്പോസ്റ്റ്; വിതരണോദ്ഘാടനം നിര്‍വഹിച്ച് ചക്കിട്ടപാറ പഞ്ചായത്ത്


Advertisement

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ആയിരം കുടുംബങ്ങള്‍ക്ക് റിംഗ് കംമ്പോസ്റ്റ് നല്‍കുന്നു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റിംഗ് കംമ്പോസ്റ്റിന്റ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു. 150 കുടുംബങ്ങള്‍ക്കാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് മെയ്മാസത്തില്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Advertisement

പഞ്ചായത്ത് അംഗം എം.എം പ്രദീപന്‍ അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞിക്കണ്ണന്‍, ദേവി വാഴയില്‍, ബിന്ദു കായലാട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement

[bot1]