Tag: K Sunil

Total 5 Posts

‘സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ബസ് വാടകയ്ക്ക് കൊടുക്കാം, കിലോമീറ്റര്‍ കണക്കാക്കിയാണ് വാടക’; പേരാമ്പ്രയില്‍ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ മുതുകാട് പ്ലാന്റേഷന്‍ സ്‌കൂള്‍ ബസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിന് മറുപടിയുമായി കെ.സുനില്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ നടന്ന ജനകീയ പ്രതിരോഥ ജാഥ സ്വീകരണ പരിപാടിയ്ക്ക് മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിന്റെ ബസ് ദുരുപയോഗം ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവുമായ കെ.സുനില്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജാഥയ്ക്ക് ബസ് ഉപയോ​ഗപ്പെടുത്തിയത് എങ്ങനെയെന്ന കാര്യം അദ്ദേഹം വിശദമാക്കിയത്. സ്‌കൂള്‍ ബസിന്റെ ഉടമസ്ഥന്‍ സര്‍ക്കാറല്ല ഒരു

‘മനുഷ്യന്റെ ജീവനും സ്വത്തും അപകടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പഞ്ചായത്തിന് ഇടപെടാം; വെടിവെക്കാന്‍ ഉത്തരവിട്ടത് നിയമപരമായി പ്രശ്‌നങ്ങളുണ്ടെന്ന് മനസിലാക്കി കൊണ്ടുതന്നെയാണ്” ചക്കിട്ടപ്പാറയില്‍ ഭീതി വിതച്ച ഭ്രാന്തന്‍ നായയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: സംസ്ഥാനത്ത് ആദ്യമായി ഒരു നായയെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കിക്കൊണ്ട് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് പ്രസിഡന്റ് ഇത്തരത്തിലൊരു വെടിവെപ്പിന് നിര്‍ദേശം നല്‍കുന്നത്. കൊല്ലപ്പെട്ട പട്ടിക്ക് പേവിഷബാധയില്ലെങ്കില്‍ നിയമനടപടിയടക്കം നേരിടേണ്ടിവരും എന്ന് ബോധ്യമുണ്ടായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടായ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വമേധയാ ഇത്തരമൊരു

നാട്ടിലാകെ ഭീതി വിതച്ച ഭ്രാന്തന്‍ നായയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍, ഉത്തരവ് നടപ്പിലാക്കി നായയെ വെടിവെച്ച് കൊന്ന് മുണ്ടയ്ക്കല്‍ ഗംഗാധരന്‍

പേരാമ്പ്ര: തിങ്കളാഴ്ച പകലും രാത്രിയിലുമായി ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച നായയെ വെടിവെച്ചുകൊന്നു. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് തലങ്ങും വിലങ്ങും ഓടിയ നായയെ സംബന്ധിച്ച ആശങ്ക വാര്‍ഡ് മെമ്പര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നായയെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ലൈസന്‍സുള്ള തോക്കുടമ മുണ്ടക്കല്‍ ഗംഗാധരന്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ്

”നഷ്ടമായത് മുതുകാടിന്റെ സമരമണ്ണ് ചുവന്ന ഭൂമികയാക്കാന്‍ രക്തവും വിയര്‍പ്പും നല്‍കിയ സഖാവിനെ” അന്തരിച്ച സി.പി.എം നേതാവ് മുതുകാട് രാരാറ്റേമ്മല്‍ രവീന്ദ്രനെക്കുറിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍

വ്യക്തി ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ട് എങ്കില്‍ അതിനൊരു കാരണം രവിയേട്ടന്‍ മാത്രമാണ്. വ്യക്തിപരമായി എനിക്ക് നഷ്ടമായത് ജേഷ്ഠ സഹോദര സ്‌നേഹത്തോടെ, ജീവിക്കാന്‍, സ്‌നേഹിക്കാന്‍, സംഘടന പ്രവര്‍ത്തനം നടത്താന്‍, സഹജീവികളോട് കരുണയോടു പെരുമാറാന്‍ ഒക്കെ എന്നെ പഠിപ്പിച്ച ഒരു വലിയ മനുഷ്യ സ്‌നേഹിയെ ആണ്. 1970 കളില്‍ ആണ് രവിയേട്ടന്‍ പേരാമ്പ്ര എസ്റ്റേറ്റില്‍ എത്തുന്നത്. അന്ന്

ആയിരം കുടുംബങ്ങള്‍ക്ക് റിംഗ് കംമ്പോസ്റ്റ്; വിതരണോദ്ഘാടനം നിര്‍വഹിച്ച് ചക്കിട്ടപാറ പഞ്ചായത്ത്

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ആയിരം കുടുംബങ്ങള്‍ക്ക് റിംഗ് കംമ്പോസ്റ്റ് നല്‍കുന്നു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റിംഗ് കംമ്പോസ്റ്റിന്റ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു. 150 കുടുംബങ്ങള്‍ക്കാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് മെയ്മാസത്തില്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് അംഗം