പുതിയ ചുവടുവയ്പ്പുമായി ഡിസ്‌കോ സില്‍ക്ക് ബസാര്‍; ക്ലബ്ബിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കലാ-സാംസ്‌കാരിക മേഖലകളിലും സഹായ-സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളിലും സജീവമായ സില്‍ക്ക് ബസാറിലെ ഡിസ്‌കോ സില്‍ക്ക് ബസാര്‍ ക്ലബ്ബിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മനോഹരി തെക്കയിലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ക്ലബ്ബ് പ്രസിഡന്റ്ഷിവിന്‍ അധ്യക്ഷനായി.
രണ്ട് ദശകത്തോളമായി നാടിന് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഡിസ്‌കോ സില്‍ക്ക് ബസാര്‍. പ്രളയകാലത്ത് ഉള്‍പ്പെടെ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയത്. കൂടുതല്‍ ചിട്ടയായി ജനോപകാരപ്രദവും സാമൂഹ്യ പുരോഗമനപരമായതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ക്ലബ്ബ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പുതിയ കെട്ടിടമെന്ന ക്ലബ്ബിന്റെ ഏറെക്കാലത്തെ സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിന് ക്ലബ്ബ് സെക്രട്ടറി ധനേഷ് സ്വാഗതം പറഞ്ഞു. തെരുവത്ത് അനശ്വര കലാവേദിയുടെ പ്രസിഡന്റ് ശ്രീജിത്ത് ടി.പി.കെ, ഷാജി, രാധാകൃഷ്ണന്‍, സുബൈദ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ക്ലബ്ബ് ട്രഷറര്‍ ജിനു നന്ദി പറഞ്ഞു.