വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കന്നൂരിലെ ദില്‍ജിത്ത് ചികിത്സാ സഹായം തേടുന്നു; ഈ ഉദ്യമത്തില്‍ നമുക്കും പങ്കാളികളാകാം
ഉള്ളിയേരി: വ്യക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കന്നൂരിലെ കുളമുള്ളതില്‍ വേലയുധന്റെ മകന്‍ ദില്‍ജിത്ത് ചികിത്സാ സഹായം തേടുന്നു. മൂന്ന് വര്‍ഷത്തിലധികമായി ചികിത്സയില്‍ കഴിയുന്ന ദില്‍ജിത്തിന് അടിയന്തിരമായി വൃക്ക മാറ്റി വയ്‌ക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് വൃക്കമാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ഇതിനായി 15 ലക്ഷം രൂപ ചിലവ് വരും. എന്നാല്‍ നിര്‍ധനരായ കുടുംബത്തിന് ഈ ചിലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കടം വാങ്ങിയും മറ്റുമാണ് ഇതുവരെ ദില്‍ജിത്തിന്റെ ചികിത്സ മുന്നോട്ട് കൊണ്ടുപോയിരുന്നത്.
നിത്യച്ചെലവിന് തന്നെ കഷ്ടപ്പെടുന്ന ദില്‍ജിത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി അജിതയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും സുഹൃത്തുകളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് എംപി എം.കെ രാഘവന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ്, ഉള്ളിയേരി പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാര്‍ഡ് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്നിവരാണ് രക്ഷാധികാരികള്‍. ജീവിത്തില്‍ ഒട്ടേറെ സ്വപ്‌നങ്ങളുല്‌ള ഈ 32 കാരന്റെ ചികിത്സാ ചിലവിനായി നമുക്കും കൈകോര്‍ക്കാം.
അക്കൗണ്ട് വിവരങ്ങള്‍;
അക്കൗണ്ട് നമ്പര്‍- 19020100126165
ഐ.എഫ്.എസ്.സി കോഡ്- FDRL0001902
ബാങ്ക്, ബ്രാഞ്ച്- ഫെഡറല്‍ ബാങ്ക്, ഉള്ളിയേരി ബ്രാഞ്ച്
ഗൂഗിള്‍പേ നമ്പര്‍- 9747010994