കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു; സുരേഷ് ഗോപിയ്ക്കും ജോര്‍ജ് കുര്യനും മൂന്ന് വീതം വകുപ്പുകള്‍


ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്. പെട്രോളിയം, സാംസ്‌കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. സാംസ്‌കാരിക വകുപ്പ് സുരേഷ് ഗോപിക്ക് തന്നെ ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി.

ജോര്‍ജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോര്‍ജ് കുര്യന് ലഭിച്ചത്.