റിലയന്‍സ് ജിയോ പെട്രോള്‍ പമ്പിലെ പെട്രോളിന് മൈലേജ് കൂടുതലുണ്ടോ? പമ്പിനനുസരിച്ച് പെട്രോള്‍ വ്യത്യാസപ്പെടുമോ? വിശദമായി അറിയാം


പൊതുസമൂഹത്തിൽ ഒട്ടുമിക്ക ആളുകൾക്കും ഉള്ള തെറ്റായ ധാരണയാണ് കേരളത്തിലെ വിവിധ കമ്പനികളുടെ പെട്രോൾ പമ്പുകളിൽ ലഭിക്കുന്ന ഡീസൽ പെട്രോൾ പല ക്വാളിറ്റിയുടെയും ആണെന്ന്. ചിലർ പറയുന്നു പ്രൈവറ്റ് പമ്പുകൾ ആയ ജിയോ, നയാര എന്നിവയിൽ മൈലേജ് കൂടുതൽ ലഭിക്കും എന്നും പൊതുമേഖല കമ്പനികളായ ഇന്ത്യൻ ഓയിൽ ഭാരത് എച്ച്പി എന്നിവയിൽ ഡീസലിന്റെയും പെട്രോളിന്റെയും ക്വാളിറ്റി കുറവാണെന്നും.
എന്നാല്‍ സത്യം എന്താണ്?
കേരളത്തിൽ നമുക്ക് ആകെയുള്ളത് ഒരേയൊരു റിഫൈനറി മാത്രമാണ്. അത് ഭാരത് പെട്രോളിയത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതുമാണ്. ആ റിഫൈനറി സ്ഥിതിചെയ്യുന്നത് കൊച്ചിയിൽ അമ്പലമുകളിലാണ്.
സൗദിയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ക്രൂഡ് ഓയില്‍, ഭാരത് പെട്രോളിയത്തിന്റെ റിഫൈനറിയിൽ നിന്നുമാണ് ഡീസലും പെട്രോളും മണ്ണെണ്ണയും എൽപിജി യും ആക്കി മാറ്റുന്നത്… അവിടെ നിന്നും ഈ പ്രൊഡക്ട് പൈപ്പ് ലൈനിൽ തൊട്ടടുത്തുള്ള ഇരുമ്പനത്ത് തന്നെയുള്ള ഇന്ത്യൻ ഓയിലിൻ്റെയും hpcl ഇൻ്റെയും bpcl ഇൻ്റേയും storage tank ുകളിൽ ശേഖരിക്കുന്നു.
ഇത്തരത്തിൽ ശേഖരിച്ചുവച്ച ഇന്ധനം ട്രക്കുകളിൽ ആയി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള പെട്രോൾ പമ്പുകളിലേക്ക് എത്തുന്നു.
അതോടൊപ്പം, കൊച്ചിയിൽ നിന്നും കോഴിക്കോട് ഫറോക്കിൽ ഉള്ള ഇന്ത്യൻ ഓയിൽ ഡിപ്പോയിലേക്ക് ട്രെയിൻ വാഗണ് കളിലും എത്തുന്ന ഇന്ധനം മലബാർ മേഖലയിലുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്നു. എന്നാൽ ഏലത്തൂർ കോഴിക്കോട് ഉള്ള HPCL ഡിപ്പോയിൽ ഇന്ധനം വരുന്നത് മംഗലാപുരം എംആർപിഎൽ റിഫൈനറിയിൽ നിന്നുമാണ്. കാസർഗോഡ് ഉള്ള ഭാരത് പെട്രോളിയത്തിന്റെ പമ്പുകളിലും അതേ റിഫൈനറിയിൽ നിന്നുമാണ് ഇന്ധനം വരുന്നത്.
കേരളത്തിൽ ഇന്ത്യൻ ഓയിലും എച്ച്പിസിയിലും nayara yum ജിയോ ബിപിയും ഇതുപോലെ bharat petroleum refinery യില് നിന്നും കടമെടുക്കുമ്പോൾ, ഇതേപോലെ മറ്റു സംസ്ഥാനങ്ങളിൽ റിഫൈനറി സ്ഥിതി ചെയ്യുന്ന സ്ഥലം അനുസരിച്ച്, ഇന്ധന വിതരണം അങ്ങോട്ടും ഇങ്ങോട്ടും കമ്പനികൾ തമ്മിൽ നടത്തപ്പെട്ടുകൊണ്ടിരിക്കുന്നു. നിലവിൽ രാജ്യത്ത് 20% ക്രൂഡോയിൽ ആണ് സ്വയം ഉത്പാദിപ്പിക്കുന്നത്, ബാക്കി വരുന്ന 80 ശതമാനവും import ചെയ്ത് പല റിഫൈനറികളിൽ ഇത്തരത്തിൽ, ഇന്ധനത്തെ വേർതിരിച്ച്, പമ്പുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്, അല്ലാതെ ഗുജറാത്തിൽ അംബാനി ഉണ്ടാക്കുന്ന ഇന്ധനം, അങ്ങനെയൊന്നില്ല, പിന്നെ മൈലേജ് കൂടുതൽ കിട്ടുന്ന സംഭവം കുറവ് കിട്ടുന്ന സംഭവം അതെല്ലാം ഒരു മിഥ്യാധാരണ മാത്രമാകാനാണ് സാധ്യത.
പിന്നെയുള്ള ഒരു സംശയം, ഇന്നലെ കിട്ടിയ ഇന്ധനത്തിന്റെ നിറം മഞ്ഞ ആയിരുന്നു ഇന്ന് ചുവപ്പാണ് എന്നുള്ളതൊക്കെയാണ്,
ഡീസലിന്റെയും പെട്രോളിന്റെയും കളർ എന്താണെന്ന് ഒന്ന് റിസർച്ച് ചെയ്താൽ മനസ്സിലാകും, അവക്ക് കളർ ഒന്നുമില്ല എന്നുള്ളത്… ഇപ്പറഞ്ഞ മഞ്ഞയും ചുവപ്പും പച്ചയും എല്ലാം മനസ്സിലാക്കാൻ വേണ്ടി ഡൈ ചേർക്കുന്നതാണ്….
In Kerala, many believe that the fuel quality varies between different petrol pumps. Learn the truth about petrol and diesel quality across companies like Indian Oil, BPCL, HPCL, and private pumps like Jio and Nayara. Discover how fuel distribution works and why fuel color changes, debunking common misconceptions.