കൊയിലാണ്ടി ഹാര്‍ബറിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കൊയിലാണ്ടി സ്വദേശി


കൊയിലാണ്ടി: ഹാര്‍ബറിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹാര്‍ബറിന്റെ ശുചിമുറികള്‍ക്ക് സമീപമുള്ള ചതുപ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

വാഴവളപ്പില്‍ കസ്റ്റംസ് റോഡില്‍ അഭയന്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ശനിയാഴ്ച രാത്രി മുതല്‍ അഭയനെ കാണാനില്ലായിരുന്നു. ഹാര്‍ബറിലെ തൊഴിലാളിയാണ് അഭയന്‍.

കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Related News: കാണാതായി രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭിച്ചില്ല, ഒടുവിൽ ഇന്ന് വൈകീട്ട് മൃതദേഹം കണ്ടെത്തി; മത്സ്യത്തൊഴിലാളി അഭയന്റെ മരണത്തിൽ ഞെട്ടി കൊയിലാണ്ടി ഹാർബർ