താമരശ്ശേരി ചുരത്തിലെ എട്ടാം വളവിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ താമരശ്ശേരി പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മൃതദേഹത്തിന് കുറച്ച് അകലെ നിന്ന് ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സംഘമെത്തി ജഡം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.