കൃഷിയില്‍ ചരിത്രമെഴുതാന്‍ അവര്‍ ഒരുങ്ങുന്നു; തിക്കോടിയില്‍ ‘മധുരം നിലക്കടല’ കൃഷിക്ക് തുടക്കമായി


കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്തില്‍ മധുരം നിലക്കടല കൃഷിക്ക് തുടക്കമായി. കുടുംബശ്രീ സിഡിഎസും ക്യഷിഭവനും എംജിഎൻആർഇജഎസും സംയുക്തമായി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക്‌ തുടക്കമിട്ടത്‌. നടീൽ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന്‌ പതിമൂന്നാം വാർഡിലെ കരിയാറ്റികുനി എന്ന സ്ഥലത്ത് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്തിലെ തീരദേശ വാർഡുകളായ 12 ,13 ,14, 15, വാർഡുകളിലെ 10 ജെൽജിയിലെ 50 അംഗങ്ങൾ ചേർന്ന് ആറ് ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. നിലക്കടല കൃഷിയിലൂടെ തിക്കോടിയുടെ ബ്രാൻഡിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി,സി കവിത മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ പദ്ധതി വിശദീകരിച്ചു. സിഡിഎസ് ചെയർപേഴ്സൺ പുഷ്പ പി.കെ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സന്തോഷ് തിക്കോടി അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷക്കീല, ബ്ലോക്ക് മെമ്പർ റംല പി.വി, വാർഡ് മെമ്പർമാരായ വിബിത ബൈജു, അബ്ദുൽ മജീദ്, ബിനു കാരോളി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ, വാർഡ് വികസന സമിതി കൺവീനർ കെ.വി സുരേഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അഗ്രി സിആർപി ഷാഹിദ പി.പി നന്ദി പറഞ്ഞു. ബ്ലോക്ക് കോഡിനേറ്റർ അർജുൻ, സബിഷ സിഡിഎസ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

Description: Cultivation of ‘Madhuram Groundnut’ has started in Thikkodi