കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തെ അവഗണിച്ചു; വിവിധയിടങ്ങളില്‍ പ്രതിഷേധ സംഗമവുമായി സി.പി.ഐ.എം


കൊയിലാണ്ടി: കേന്ദ്ര ബഡ്ജറ്റിനെതിരെ വിവിധയിടങ്ങളില്‍ സി.പി.എം ന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഗമം സംഘടിപ്പിച്ചു.
കേരളത്തെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള നീക്കത്തിനെതിരെ സി.പി.ഐ.എം തിക്കോടി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ തിക്കോടി പഞ്ചായത്ത് ബസാറില്‍ പ്രതിഷേധ സംഗമം സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം ദീപ ഡി. ഉദ്ഘാടനം ചെയ്തു.

ബിജു കളത്തില്‍ അധ്യക്ഷനായി. വിശ്വന്‍ ആര്‍, അനൂപ് പി. എന്നിവര്‍ സംസാരിച്ചു. കെ.കെ ബാലകൃഷ്ണന്‍, ഷാഹിദ പി.പി, കെ.വി. സുരേഷ്, മിനി ഭഗവതി കണ്ടി പി.കെ ശശികുമാര്‍, ഗിരീഷ് ചെത്തില്‍, കെ. വി. രാജീവന്‍ എന്നിവര്‍ പ്രതിഷേധ ജാഥയ്ക്ക് നേത്യത്വം നല്‍കി

കേന്ദ്രബഡ്ജറ്റില്‍ കേരളത്തെ പാടേ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ കമ്മറ്റി അംഗം അഡ്വ: എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗം അഡ്വ. കെ. സത്യന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി പി. ചന്ദ്രശേഖരന്‍ സ്വാഗതവും, യു.കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു .

കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ആനക്കുളം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ലോക്കല്‍ സെക്രട്ടറി കെ.ടി സിജേഷ്, ബാബു മുണ്ട്യാടി, ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.